മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്‌ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി നിഖിൽ

കോഴിക്കോട്: മാസപ്പടി കേസിലെ കോഴിക്കോട്ടെ ഇഡി റെയ്‌ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി നിഖിൽ. നടന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ആണെന്നും ഇഡിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്നും പി നിഖിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും നിഖിൽ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസ്, ഇഡി റെയ്ഡിൽ സിപിഎം വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി നിഖിൽ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി നിഖിൽ. റെയ്ഡിന് ശേഷം ആദ്യമായാണ് നിഖിൽ പ്രതികരിക്കുന്നത്.

YouTube video player