Asianet News MalayalamAsianet News Malayalam

ബാങ്ക് ക്രമക്കേടിൽ മുന്‍ എംഎല്‍എയെ താക്കീത് ചെയ്യാൻ സിപിഎം, നടപടി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് തട്ടിപ്പിൽ

മുന്‍ എംഎല്‍എ, എം ഹംസയെയും ലക്കിഡി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷിനെയും താക്കീത് ചെയ്യാന്‍ സിപിഎം തീരുമാനം.

cpm to take action against ex mla on ottapalam urban bank fraud
Author
Palakkad, First Published Nov 10, 2021, 9:01 PM IST

പാലക്കാട്: ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് (bank) ക്രമക്കേടില്‍ മുന്‍ എംഎല്‍എ, എം ഹംസയെയും ലക്കിഡി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷിനെയും താക്കീത് ചെയ്യാന്‍ സിപിഎം (cpm) തീരുമാനം. കംപ്യൂട്ടര്‍വത്ക്കരണത്തില്‍ ക്രമക്കേടുണ്ടായെന്ന് സിപിഎം കമ്മീഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. പുതുശേരി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെയും  നിയോഗിച്ചു. 

പരസ്യ ശാസന, നവമാധ്യമങ്ങളിൽ പോര് രൂക്ഷം, പാർട്ടി സമ്മേളനങ്ങളിൽ എന്താകും?

ഒറ്റപ്പാലം അര്‍ബന്‍ ബാങ്കി‍ലെ കംപ്യൂട്ടര്‍ വത്കരണത്തില്‍ ക്രമക്കേടുണ്ടെന്ന കെ. ചെന്താമരാക്ഷന്‍ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നേതാക്കളെ താക്കീത് ചെയ്യാന്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. മുന്‍ എംല്‍എ എം. ഹംസ, ലക്കിഡി പേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുരേഷ് എന്നിവര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. 

ജി.സുധാകരനെതിരെ പാർട്ടി നടപടി വരുമോ? അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ വച്ചു

സമ്മേളന ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത നടപടിയെടുക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന വിലയിരുത്തലിലാണ് നടപടി താക്കീതിലൊതുക്കിയത്. ഇരുവരെയും ബാങ്കിന്‍റെ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ബാങ്കിന്‍റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റിയുടെ നിരീക്ഷണമുണ്ടാകും. ഓഫീസ് കെട്ടിട നിര്‍മാണ അഴിമതിയാരോപണം നേരിടുന്ന കുഴല്‍മന്ദം ഏരിയാ സെക്രട്ടറി അബ്ദുറഹ്മാനോട് അവധിയില്‍ പോകാനും പാര്‍ട്ടി നിര്‍ദ്ദേശിച്ചു. വാളയാര്‍, എലപ്പുള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ ഉണ്ടായ വിഭാഗീയത കെ.വി. രാമകൃഷ്ണനും ഇ.എന്‍. സുരേഷ് ബാബുവും ഉള്‍പ്പെട്ട കമ്മീഷനും അന്വേഷിക്കും. 

 

Follow Us:
Download App:
  • android
  • ios