ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, വി ചെന്താമരാക്ഷൻ എന്നിവർക്കാണ് ചുമതല. പുത്തലത്ത് ദിനേശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. രേഖകൾ പരിശോധിച്ച ശേഷം നടപടി തീരുമാനിക്കും. 

പാലക്കാട്: സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയില്‍ രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, വി ചെന്താമരാക്ഷൻ എന്നിവർക്കാണ് ചുമതല. പുത്തലത്ത് ദിനേശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്. രേഖകൾ പരിശോധിച്ച ശേഷം നടപടി തീരുമാനിക്കും. 

വിഭാഗീയതയ്ക്ക് നേതൃത്വം കൊടുത്തത് പി കെ ശശി, വി കെ ചന്ദ്രൻ, ചാമുണ്ണി എന്നിവരാണെന്നാണ് കണ്ടെത്തൽ. ഇവരോട് വിശദീകരണം ചോദിക്കും. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുക. ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനമായി. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ തിരിച്ചെടുക്കും. സമ്മേളനങ്ങളിൽ വിഭാഗീയതയ്ക്ക് നേതൃത്വം കൊടുത്തവർക്കെതിരെ നടപടി പിന്നീട് സ്വീകരിക്കും. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിച്ച നാല് പേരെ ഒഴിവാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player