തിരുവനന്തപുരം: ബാറുടമ ബിജു രമേശ് ഉയർത്തിയ ബാർ കോഴ ആരോപണം സംബന്ധിച്ച് ക്രൈംബ്രാഞ്ചും വിജിലൻസും പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി.

വി‌ജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിലും രഹസ്യാന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശ ചെയ്യും. പൂജപ്പുര വിജിലൻസ് യൂണിറ്റാണ് രഹസ്യാന്വേഷണം നടത്തുന്നത്.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കായി ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്നപ്പോൾ രമേശ് ചെന്നിത്തലയക്കും മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്ക് നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി അയച്ചത്. സിപിഐ ജില്ലാ കമ്മിറ്റി  അംഗം പി.കെ.രാജുവാണ് പരാതി നൽകിയത്.