Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരം കോഴക്കേസ്; പണം നല്‍കിയത് സുനില്‍ നായിക്ക്, സുന്ദരയുടെ അമ്മ തിരിച്ചറിഞ്ഞു

മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം.
 

Crime branch questioned Sunil Naik on Manjeshwar bribery case
Author
Kasaragod, First Published Jul 30, 2021, 3:04 PM IST

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന നേതാവ് സുനില്‍ നായ്ക്കിനെ കാസര്‍കോട് ക്രൈംബ്രാ‍ഞ്ച് ചോദ്യം ചെയ്തു. സുനില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. രാവിലെ പതിനൊന്നിനാണ് സുനില്‍ നായ്ക്ക് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരായത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ അമ്മ ബേഡ്ച്ചി തിരിച്ചറിഞ്ഞു.

സുന്ദരയുടെ വീട്ടില് പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍‍കിയിട്ടില്ലെന്ന നിലപാടിലായിരുന്നു ചോദ്യം ചെയ്യലില്‍ സുനില്‍ നായിക്ക്. ഇതോടെ സുന്ദരയുടെ അമ്മ ബേഡ്ച്ചിയേയും ബന്ധു അനുശ്രീയേയും പൊലീസ് ഓഫീസിലെത്തിച്ചു. വീട്ടില്‍ വന്ന് പണം നല്‍കിയത് സുനില്‍ നായിക്കാണെന്ന് ബേഡ്ച്ചി തിരിച്ചറിഞ്ഞു. സുനില്‍ നായിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച്ച് 21 ന് വീട്ടിലെത്തിയതെന്നും ഇവര്‍ മൊഴി നല്‍കി.രണ്ട് മണിക്കൂര്‍ നേരമാണ് ക്രൈംബ്രാഞ്ച് സുനില്‍ നായിക്കിനെ ചോദ്യം ചെയ്തത്. സുനില്‍ നായ്ക്കിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചേക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതിയായ കേസില്‍ കൂടുതല്‍ നേതാക്കള്‍ പ്രതിയാകുമെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios