മേയറുടെ ഓഫീസിൽ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. മേയറുടെ ലെറ്റർ പാഡ് ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ ഓഫിസിലെ രണ്ട് ജീവനക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മേയറുടെ ഓഫീസിൽ കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ജീവനക്കാർ മൊഴി നൽകി. മേയറുടെ ലെറ്റർ പാഡ് ഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പുറത്ത് വന്ന ലെറ്റർ ഹെഡ് വ്യാജമാണോയെന്ന് പകർപ്പുകളിൽ നിന്നും വ്യക്തമാകുന്നില്ല. മേയറുടെ ലെറ്റർ പാഡിന്റെ മാതൃകയിലുള്ളവയാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും ഇരുവരും വിശദീകരിച്ചു.
കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മേയറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കത്ത് വ്യാജമാണെന്നാണ് ആര്യ രാജേന്ദ്രൻ ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചത്. കത്ത് താൻ നൽകിയിട്ടില്ലെന്നും ഒപ്പ് സ്കാൻ ചെയ്ത് കയറ്റിയതാകാമെന്നും ആര്യ വിശദീകരിച്ചു. ക്രൈം ബ്രാഞ്ച് സംഘം നാളെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയേക്കും. കൗണ്‍സിലർ ഡി.ആർ.അനിലിൻെറ മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. അനിൽ ഉള്‍പ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശുപാർശ കത്ത് എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം.
പിണറായി സർക്കാർ സ്റ്റണ്ടും സെക്സും നിറഞ്ഞ സിനിമ, തിരുവനന്തപുരം മേയർക്ക് അഹംഭാവം: കെ മുരളീധരൻ എംപി
