Asianet News MalayalamAsianet News Malayalam

ഗുണ്ട ക്രിമിനൽ ബന്ധം:അയിരൂർ മുൻ എസ്എച്ച്ഒ ജെഎസ് അനിൽ, മലയിൻകീഴ് എസ്എച്ച്ഒ സൈജു എന്നിവർക്കെതിരെ ഉടൻ നടപടി

റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണം ആണ് ജെ.എസ്. അനിൽ നേരിടുന്നത്.സൈജു രണ്ട് പീഡന കേസിൽ ആണ് ഉൾപ്പെട്ടത്

criminal connection: Immediate action against ex-SHO JS Anil of Ayrur and SHO Saiju of Malainkeezh
Author
First Published Jan 20, 2023, 5:57 AM IST

 

ഗുണ്ട ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വരും. അയിരൂർ SHO ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് SHO ആയിരുന്ന സൈജു എന്നിവർക്ക് എതിരെ ആകും ഉടൻ നടപടി ഉണ്ടാവുക. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണം ആണ് ജെ.എസ്. അനിൽ നേരിടുന്നത്.സൈജു രണ്ട് പീഡന കേസിൽ ആണ് ഉൾപ്പെട്ടത്.ഇന്നലെ ഒരു ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. സസ്പെൻഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയിലൂടെ മുഖം രക്ഷിക്കാൻ ആണ് സർക്കാർ നീക്കം

പൊലീസ് സേനയിൽ അച്ചടക്ക നടപടി തുടരുന്നു: തിരുവനന്തപുരം സിറ്റി പൊലീസിനെ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

Follow Us:
Download App:
  • android
  • ios