Asianet News MalayalamAsianet News Malayalam

AK Balan|കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാട്; എ കെ ബാലനെതിരെ വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ വിമർശനം

കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നായിരുന്നു പാർട്ടി കമ്മീഷൻ കണ്ടെത്തിയത്. 
ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രനെ പുറത്താക്കുകയും സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു

criticism against ak balan in vadakkamchery area conference in connection with kannambra rice park land issue
Author
Palakkad, First Published Nov 18, 2021, 7:17 AM IST

പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്ക്(kannambra rice park) ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എ കെ ബാലനെതിരെ (ak balan)വിമർശനം(criticism).  വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിൽ ആണ് ബാലനെതിരെ വിമർശനം ഉണ്ടായത്.  കൂടിയ വിലയ്ക്ക് സ്ഥലമേറ്റെടുത്തത് അറിഞ്ഞിട്ടും കണ്ണടച്ചു എന്നായിരുന്നു ആരോപണം. 
പരാതി എത്തിയപ്പോൾ മാത്രം പാർട്ടി അന്വേഷിച്ചു. നടപടി നേരിട്ടവർക്ക് ഇപ്പോഴും പാർട്ടി സംരക്ഷണം നൽകുകയാണെന്നും ആരോപണം ഉയർന്നു. മൂന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്

കണ്ണമ്പ്ര റൈസ് പാർക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നായിരുന്നു പാർട്ടി കമ്മീഷൻ കണ്ടെത്തിയത്. 
ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രനെ പുറത്താക്കുകയും സി.കെ.ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.എന്നാൽ എ കെ ബാന് ഇതുമായി ഒരു ബന്ധവും ഇല്ലെന്നും കണ്ടെത്തിയിരുന്നു

റൈസ് പാർക്കിനായി 27.66 ഏക്കർ ഭൂമിയാണ്  വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപയ്ക്കായിരുന്നു ഇടപാട്. എന്നാൽ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള ഈ പ്രദേശത്ത്, ഏഴ് ലക്ഷം രൂപ ഏക്കറിന് അധികം നൽകി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി. 

ഭൂമിയിടപാടിൽ കൺസോർഷ്യത്തിന് നേതൃത്വം കൊടുക്കുന്നവർക്ക് പങ്കുണ്ടെന്നും, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ സംസ്ഥാന നേത‌ത്വത്തിന് പരാതി നൽകിയതോടെയാണ് പിന്നീട് പാർട്ടി അന്വേഷണ കമ്മീഷനെ വച്ചത്. 

Follow Us:
Download App:
  • android
  • ios