Asianet News MalayalamAsianet News Malayalam

യൂത്ത് കോൺഗ്രസ് യോഗത്തിൽ ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം

യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ  പോരായ്മ കൊണ്ടാണ് പാർട്ടിക്ക്‌ ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റിയുടെ മറുപടി നൽകി

criticism against shafi parambil in youth congress meeting
Author
First Published Jan 8, 2023, 5:20 PM IST

കൊച്ചി : ഏറെ നാളുകൾക്ക് ശേഷം ചേ‍ര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ രൂക്ഷ വിമർശനം.  സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സ‍ര്‍ക്കാരുകൾക്കെതിരെ പ്രധാന ആരോപണങ്ങളുയര്‍ന്ന ഘട്ടത്തിൽ പോലും സംഘടന നിർജീവമാണെന്ന വിമര്‍ശനമാണ് എ, ഐ ഗ്രൂപ്പുകൾ യോഗത്തിലുന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ മാറ്റങ്ങൾ യൂത്ത് കോൺഗ്രസിനെയും ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയെങ്കിലും എ, ഐ ഗ്രൂപ്പുകളിലുറച്ച് നിൽക്കുന്നവരാണ് ഷാഫിക്കെതിരെ വിമർശനമുയ‍ര്‍ത്തിയത്. 

കെപിസിസി പ്രസിഡന്റ് കെസുധാകരൻ യൂത്ത് കോൺഗ്രസിന്റെ സംഘടനാ വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫി പറമ്പിലും യോഗത്തിലുന്നയിച്ചു. എന്നാലിതിനെ സുധാകരൻ അനുകൂലികൾ പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ  നേതൃത്വത്തിന്റെ  പോരായ്മ കൊണ്ടാണ് പാർട്ടിക്ക്‌ ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകി. സംസ്ഥാന വൈസ് പ്രസിണ്ടൻറുമാരായ നുസൂറിൻ്റെയും ബാലുവിൻ്റെയും നടപടി പിൻവലിക്കാത്തതിലും വിമർശനമുയ‍ര്‍ന്നു.  

 

 

 

Follow Us:
Download App:
  • android
  • ios