പിണറായി വിജയൻ്റെ വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു
പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം. വീട്ടിൽ പോയി ചോദിക്ക് എന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പിണറായിയെ വിമർശിച്ചതിന് ഇനി ഡിവൈഎഫ്ഐയിൽ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു. തിരുവല്ലയിൽ നിന്നുള്ള പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.



