താനെ സ്വദേശികളായ ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ എറണാകുളം ജില്ലകളിൽ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.
തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടി. 6 മുതല്‍ 12 ലക്ഷം വരെയാണ് ഇവർ ഓരോരുത്തരിൽ നിന്നായി വാങ്ങിയത്. താനെ സ്വദേശികളായ ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ എറണാകുളം ജില്ലകളിൽ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.
തൃശൂർ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിരവധി പേരാണ് ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം പോവുന്നത് നിരവധി പേർക്കാണ്.
വാടക വീട്ടിൽ ഹൈടെക് കഞ്ചാവ് കൃഷി, വിൽപന; ഇടുക്കിക്കാരനുൾപ്പെടെ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ പിടിയിൽ
അതേസമയം, തൃശൂരിൽ നിന്നാണ് മറ്റൊരു വാർത്ത. തൃശൂർ കാഞ്ഞാണിയിൽ വ്യാപാര സ്ഥാപനത്തിൽ കയറിയ മോഷ്ടാവ് അറുപതിനായിരം രൂപ കവർന്നു. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് കടയുടമയുടെ കണ്ണ് വെട്ടിച്ച് പണം അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. കാഞ്ഞാണി സെന്ററിലുള്ള സൺലൈറ്റ് സ്റ്റോഴ്സിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
