സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിആര്‍പിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.
ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് സിആർപിഎഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നുമാണ് സിആർപിഎഫിന്‍റെ വിശദീകരണം.
Add Asianetnews as a Preferred Source

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിആര്‍പിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി.
