Asianet News MalayalamAsianet News Malayalam

ക്വാറി, ക്രഷര്‍ ഉടമകൾ സമരം പിൻവലിച്ചു: തീരുമാനം വ്യവസായ, ഗതാഗത മന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം

സമരത്തിൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചതിനെ തുടർന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചർച്ചയ്ക്ക് വിളിച്ചത്.

crusher unit owners called off strike
Author
First Published Feb 3, 2023, 5:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടർന്നിരുന്ന ക്വാറി, ക്രഷർ സമരം ഉടമകൾ പിൻവലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകൾ അറിയിച്ചു. സമരത്തിൽ സംസ്ഥാനത്തെ നിർമാണ മേഖല സ്തംഭിച്ചതിനെ തുടർന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചർച്ചയ്ക്ക് വിളിച്ചത്. ചെറുകിട ക്വാറികളിലടക്കം വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രശ്നപരിഹാരത്തിനായി മൈനിംഗ് വകുപ്പ് എട്ടാം തീയതി തുടർചർച്ചയ്ക്കായി ക്വാറി ഉടമകളുടെ യോഗം വിളിച്ചു.

Follow Us:
Download App:
  • android
  • ios