കേരളപ്പിറവി ദിനത്തിൽ പ്രവര്‍ത്തനം തുടങ്ങും. ജൂൺ ഒന്ന് മുതൽ സി സ്പേസിലേക്കുള്ള സിനിമകൾ രജിസ്റ്റര്‍ ചെയ്യാം. തിയറ്റര്‍ റിലീസിന് ശേഷം മാത്രം സിനിമകൾ സര്‍ക്കാര്‍ ഒടിടിയിലെത്തും  

തിരുവനന്തപുരം:സിനിമ ആസ്വാദനത്തിന് സ്വന്തമായ ഒടിടി സംവിധാനവുമായി കേരളം. സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഒടിടി പ്ലാറ്റ്ഫോം തുടങ്ങുന്നത് .ലോകോത്തര സിനിമകളുടെ ആസ്വാദനം. അതും മികച്ച സാങ്കേതിക സംവിധാനങ്ങളോടെ. സി സ്പേസ് എന്ന് പേരിട്ട ഒടിടി ഇനി കേരളത്തിന് സ്വന്തമാണ്. കലാഭവവനിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു പേരിടൽ.കലാമൂല്യമുള്ള സിനിമകൾ ദേശ കാല ഭാഷാ വ്യത്യാസമില്ലാതെ സി സ്പേസിൽ ഉണ്ടാകും. സിനിമകൾ മാത്രമല്ല, ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും എല്ലാം പ്രദര്‍ശനത്തിനെത്തും. തിയറ്റര്‍ റിലീസിന് ശേഷം മാത്രമെ സിനികൾ സര്‍ക്കാര്‍ ഒടിടിയിലെത്തു എന്ന പ്രത്യേകതയും ഉണ്ട്.കേരളപ്പിറവി ദിനത്തിൽ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ സി സ്പേസിലേക്കുള്ള സിനിമകൾ രജിസ്റ്റര്‍ ചെയ്യാം. കെഎസ്എഫ്ഡിസിയിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആണ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കുന്നത് 

YouTube video player

Also Read:ഒടിടികള്‍ക്കും ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്കും എത്തിക്സ് കോഡ്