സംസ്ഥാനത്താകെ പണം തട്ടിയത് 33000 പേരിൽ നിന്ന്.ഉന്നതര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും പങ്കെന്ന് ആക്ഷേപം
തിരുവനന്തപുരം: പാതി വില തട്ടിപ്പില്‍ അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുക്കുന്നതിൽ അനിശ്ചിതത്വം.സംസ്ഥാനത്താകെ 33000 പേരിൽ നിന്ന് പണം തട്ടിയെന്നാണ് വിലിയിരുത്തല്‍. കോടികളുടെ തട്ടിപ്പ് നടന്നിട്ടും അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല.ജില്ലകൾ തോറുമുള്ള അന്വേഷണത്തിലും ആശയക്കുഴപ്പം ഉണ്ട്.കേസ് രജിസ്റ്റര് ചെയ്തതല്ലാതെ പൊലീസ് അന്വേഷണവും കാര്യക്ഷമമല്ല.ഉന്നതര്‍ക്കും രാഷ്ട്രീയ നേതാക്കൾക്കും തട്ട്പ്പില്‍ പങ്കുണ്ടെന്നാണ് ആക്ഷേപം കുടുംബശ്രീ മുതൽ പൊലീസ് അസോസിയേഷൻ വരെ .ആരോപണ നിഴലിലാണ്.
പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അനന്തു കൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിശദാംശങ്ങൾ പോലീസ് തേടുകയാണ് . ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. വിവിധ ഇടങ്ങളിലായി ഭൂമി വാങ്ങുവാൻ ആരുടെയെങ്കിലും സഹായം ഉണ്ടോ എന്നും സംശയം ഉണ്ട്.. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് വിവരങ്ങളോ ബന്ധങ്ങളോ ഒന്നും തന്നെ അനന്തു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
'പകുതി വിലയ്ക്ക് സ്കൂട്ടര്‍' തട്ടിപ്പിൽ വാര്‍ഡ് കൗൺസിലറടക്കം പ്രാദേശിക സിപിഎം നേതാക്കളും പ്രതികൾ
