എൻഎസ്‍യു പ്രവർത്തക ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽഗാന്ധിയടക്കം നേതാക്കൾ സ്റ്റേഷനിലേക്ക് പോകാനാണ് നീക്കം

ദില്ലി: എൻഎസ്‍യു പ്രവർത്തക ആതിര നൽകിയ പരാതിയിൽ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വൈകുന്നേരത്തിനുള്ളിൽ കേസെടുത്തില്ലെങ്കിൽ രാഹുൽഗാന്ധിയടക്കം നേതാക്കൾ സ്റ്റേഷനിലേക്ക് പോകാനാണ് നീക്കം. അതേസമയം, ആതിരയുടെ പരാതിയിൽ കേരളത്തിൽ കേസെടുത്തിട്ടുണ്ട്. ആതിര വിജയനോട് ദില്ലി പൊലീസ് ചെയ്തത് ഗുരുതര തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി നൽകിയിട്ടും ദില്ലി പൊലീസ് കേസ്സെടുത്തില്ല. നിലവിൽ കേരളത്തിൽ എഫ്ഐആർ ഇട്ടത് ആതിര നൽകിയ പാരതിയുടെ അടിസ്ഥാനത്തിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോക്ക്റോച്ച് ജനത പാർട്ടിയുടെ നാളത്തെ പ്രതിഷേധം തടയാൻ കൊണാട്ട് പ്ലേസിലേക്കുള്ള എല്ലാ എൻട്രി പോയിൻ്റുകളും പൊലീസ് സീൽ ചെയ്യും. ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഉന്നതതല പൊലീസ് യോഗം ഇന്ന് ചേരും.

YouTube video player