സൈബ൪ തട്ടിപ്പ് കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പാലക്കാട് സൈബ൪ പൊലീസ്.

പാലക്കാട്: സൈബ൪ തട്ടിപ്പ് കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പാലക്കാട് സൈബ൪ പൊലീസ്. തൃശൂ൪ കുണ്ടുകാട് സ്വദേശി പിഎം അച്ചുവാണ് അറസ്റ്റിലായത്. 73 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഓൺലൈൻ പാ൪ട്ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയിൽ പാലക്കാട് സൈബ൪ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred