Asianet News MalayalamAsianet News Malayalam

അതിതീവ്ര ന്യൂനമർദ്ദ ഭീഷണി ഒഴിഞ്ഞു, പക്ഷേ പുതിയ രണ്ട് ചക്രവാതചുഴി! നാളെ കേരളത്തിൽ ജാഗ്രത നിർദ്ദേശം 4 ജില്ലകളിൽ

കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

Cyclonic storm Midhili Latest news Kerala rain will continue November 19 Weather updates Extreme low pressure news asd
Author
First Published Nov 18, 2023, 9:55 PM IST

തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്‍റെ ഭീഷണി അകന്നെങ്കിലും കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. പുതുതായി രണ്ട് ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴ തുടരാൻ കാരണം. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നാളെ 4 ജില്ലകളിലാണ് ജാഗ്രത നിർദ്ദേശമുള്ളത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം എത്തില്ല, രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം മാറ്റി, പുതിയ തിയതി പ്രഖ്യാപിച്ചു, പ്രധാനം 2 പരിപാടികൾ

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
18-11-2023 :  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
19-11-2023 :  കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി
20-11-2023 :  പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മിദ്‌ഹിലി ചുഴലിക്കാറ്റ് അറിയിപ്പ്

ബംഗ്ലാദേശിനോട് ചേർന്ന് വടക്കു കിഴക്കൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉള്ള  "മിദ്‌ഹിലി" ചുഴലിക്കാറ്റ് വടക്കു-വടക്കു കിഴക്ക്  ദിശയിൽ സഞ്ചരിച്ചു 17 നവംബർ ഉച്ചക്ക് 2.30 നും 3.30 നും ഇടയിൽ ബംഗ്ലാദേശ് തീരത്തു ഖേപ്പുപാറയിൽ പ്രവേശിച്ചു. നിലവിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു തീവ്ര ന്യൂനമർദ്ദമായി ത്രിപുരക്കും മിസോറാമിനും മുകളിൽ ആയി സ്ഥിതി ചെയ്യുന്നു. അടുത്ത 6 മണിക്കൂറിൽ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യൂന മർദ്ദമായി ദുർബലമാകാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴ സാധ്യത. നവംബർ 19,20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios