തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇപ്പോൾ തുറന്നിരിക്കുന്നത് 20 അണക്കെട്ടുകളാണ്. തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാർ അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.

പത്തനംതിട്ടയിൽ മണിയാർ തടയണ, തൃശ്ശൂരിൽ പെരിങ്ങൽക്കുത്ത് ഡാം എന്നിവ തുറന്നിട്ടുണ്ട്. ഇടുക്കിയിൽ മാത്രം ആറ് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്ക, കല്ലാർ, ഇരട്ടയാർ, പൊന്മുടി അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ മംഗലം അണക്കെട്ട്, കാഞ്ഞിരംപുഴ അണക്കെട്ട്, വാളയാർ അണക്കെട്ട് എന്നിവ തുറന്നിട്ടുണ്ട്. വയനാട് ജില്ലയിൽ കാരാപ്പുഴ, ബാണാസുര സാഗർ എന്നിവയാണ് തുറന്നിരിക്കുന്നത്. 

കോഴിക്കോട് ജില്ലയിൽ രണ്ട് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. കക്കയം അണക്കെട്ടും കുറ്റ്യാടി അണക്കെട്ടും. എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട് ഡാമും നേര്യമംഗലം ഡാമും തുറന്നിരിക്കുന്നവയാണ്. ഇവയ്ക്ക് പുറമെ കണ്ണൂരിലെ പഴശ്ശി അണക്കെട്ടും തുറന്നിട്ടുണ്ട്.