Asianet News MalayalamAsianet News Malayalam

നൃത്തശില്‍പ്പമായി മാറുന്ന സയന്‍സ് ഫിക്ഷന്‍; ചന്ദ്രയാന്‍ ശില്‍പ്പികള്‍ക്ക് ആദരവായി മോഹിനിയാട്ടം

പാലക്കാട് നടക്കുന്ന 'സമന്വയം 2023' സ്വരലയ ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25 ന് വൈകിട്ട് ഈ കലാസൃഷ്ടി ഒരുങ്ങുന്നത്. 

Dance performance in praise of Chandrayan 3 architects
Author
First Published Dec 11, 2023, 6:51 PM IST

പാലക്കാട്: ഇന്ത്യയുടെ യശസ്സ് ആകാശങ്ങള്‍ക്കപ്പുറമെത്തിച്ച ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമാഘോഷിക്കാന്‍ നൃത്തശില്‍പമൊരുങ്ങുന്നു. ലോകത്തെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്നറിയപ്പെടുന്ന 'സോമ്‌നിയം' ആണ് മോഹിനിയാട്ടത്തിലൂടെ അരങ്ങിലെത്തുന്നത്. പാലക്കാട് നടക്കുന്ന 'സമന്വയം 2023' സ്വരലയ ദേശീയ നൃത്ത-സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25 ന് വൈകിട്ട് ഈ കലാസൃഷ്ടി ഒരുങ്ങുന്നത്. 

പതിനേഴാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലറാണ് പ്രശസ്തമായ ഈ സയന്‍സ് ഫിക്ഷന്‍ എഴുതിയത്. ദൂരദര്‍ശിനി കണ്ടു പിടിക്കാത്ത കാലത്ത് ചാന്ദ്ര ജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതുമാണ്  സോമ്‌നിയത്തിന്റെ ഇതിവൃത്തം. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നിലുള്ള അര്‍പ്പണബോധമുള്ള ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവായാണ് ഈ നൃത്തശില്പം അവതരിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  

'നിലാക്കനവ്' എന്ന പേരിട്ട ഈ നൃത്തശില്പം ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര സംവിധായകന്‍ വിനോദ് മങ്കരയുടെ മേല്‍നോട്ടത്തിലാണ് ഒരുങ്ങുന്നത്.  പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗായത്രി മധുസൂധനാണ് ഈ നൃത്തശില്‍പം അവതരിപ്പിക്കുന്നത്. പാശ്ചാത്യസിംഫണിയും സോപാന സംഗീതവും കൂട്ടിയോജിപ്പിച്ച് പ്രശസ്ത സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍ ആണ് സംഗീതം പകരുന്നത്. കഥകളി ഗായകന്‍ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം. കെപ്‌ളറുടെ കൃതിക്ക് മോഹിനിയാട്ട സാഹിത്യമെഴുതിയത് സേതുവും മാനവും ചേര്‍ന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios