ഞായറാഴ്ച രാത്രിയാണ് വയനാട് ചുരത്തിലൂടെ യുവാക്കള്‍ അപകടകരമാം വിധം സാഹസിക യാത്ര നടത്തിയത്. കാറിന് പിന്നില്‍ വാഹനത്തില്‍ വന്ന യാത്രക്കാര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.  

വയനാട്: വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടികൊണ്ടിരിക്കുന്ന കാറിന്‍റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച രാത്രിയാണ് വയനാട് ചുരത്തിലൂടെ യുവാക്കള്‍ അപകടകരമാം വിധം സാഹസിക യാത്ര നടത്തിയത്. സംഭവം കാറിന് പിന്നില്‍ വാഹനത്തില്‍ വന്ന യാത്രക്കാര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

മാവേലിക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മാവേലിക്കര ആര്‍ടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടേതാണ് വാഹനമെന്നാണ് സൂചന. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് ഇവര്‍ സാഹസിക പ്രകടനം നടത്തിയത്.

 ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചു വരുത്തുന്ന യുവാക്കളുടെ നടപടിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.