ഹയര്‍ സെക്കൻഡറി ഫലത്തിന്‍റെ തീയതി; എസ്എസ്എല്‍സി മൂല്യനിര്‍ണയം പൂര്‍ത്തിയായി

ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുന്നത്.

date for higher secondary exam results kerala 2024

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണയം നടക്കുന്നത്. 

ഇതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ആകെ 25,000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽപരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുന്നത്. 

അടുത്തയാഴ്ചയോടെ മൂല്യനിർണയം പൂർത്തിയാക്കി മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. എസ്എസ്എല്‍സി ഫലം എന്ന് വരുമെന്നതിനെ കുറിച്ച് സൂചനയായിട്ടില്ല.

Also Read:- പ്രസംഗത്തിനിടെ ഭിന്നശേഷിക്കാരനായ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച് പ്രിയങ്ക ഗാന്ധി; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios