Asianet News MalayalamAsianet News Malayalam

'റോഡ് അപകടങ്ങള്‍ക്ക് കാരണം നിയമം കർശനമായി പാലിക്കാത്തത്'; അത്തരക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് മന്ത്രി സുധാകരന്‍

'ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കർശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ കാരണം. നിയമം പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കണം'. 

day of remembrance: cancel license of those who do not obey traffic law G sudhakaran
Author
Thiruvananthapuram, First Published Nov 17, 2019, 1:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണം നിയമങ്ങള്‍ കർശനമായി പാലിക്കാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. "ബോധവത്കരണം ഇല്ലാത്തതല്ല, നിയമം കർശനമായി പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ കാരണം. നിയമം പാലിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.  

മൊബൈലില്‍ സംസാരിച്ചുകൊണ്ടാണ് പലരും വാഹനമോടിക്കുന്നത്. റോഡ് സേഫ്റ്റി അതോരിറ്റിയും ട്രാഫിക് പൊലീസും കൃത്യമായി നടപടികള്‍ എടുക്കണം". ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ നടപടികൾ കർശനമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Follow Us:
Download App:
  • android
  • ios