ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നൽകിയ കൂടിയാലോന ഉണ്ടായില്ലെന്നും ചെന്നിത്തല.
ദില്ലി: ഡിസിസി പുനഃസംഘടനുയമായി ബന്ധപ്പെട്ട് പരാതിയുമായി ഹൈക്കമാന്‍റിൽ പരാതിയുമായി രമേശ് ചെന്നിത്തല. കെ സുധാകരൻ തെറ്റിദ്ധരിപ്പിച്ചെന്നാണ് ചെന്നിത്തലയുടെ പരാതി. ദില്ലി യാത്രക്ക് ശേഷം കേരളത്തിലെത്തി ചർച്ച നടത്താമെന്ന ഉറപ്പ് ലംഘിച്ചു. ഉറപ്പ് നൽകിയ കൂടിയാലോന ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനയില്ലാതെ പട്ടികയോട് യോജിപ്പില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍റ് വ്യക്തമാക്കി. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്‍റെ ശ്രമങ്ങൾ തടയില്ലെന്നും ഹൈക്കമാന്‍റ് അറിയിച്ചു.
അതിനിടെ, പരസ്യ അതൃപ്തിയുമായി വി എം സുധീരൻ രംഗത്തെത്തി. ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സുധീരന്‍റെ പരാതി. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍റെ വിമര്‍ശനം.
Also Read: 'ആശയ വിനിമയം ഉണ്ടായിട്ടില്ല', ഡിസിസി സാധ്യതാപട്ടികയില്‍ അതൃപ്തി പരസ്യമാക്കി സുധീരന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
