ഇന്നലെ വൈകീട്ടാണ് ശ്രീദേവ് കടലില്‍ പെട്ടുപോയത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്നാണ് മൃതദേഹം കണ്ടെത്തിയത്

കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് ശ്രീദേവ് കടലില്‍ പെട്ടുപോയത്. ഏറെ വൈകിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

എറണാകുളം പിറവത്ത് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം നടന്നിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു തൊഴിലാളികള്‍. 

ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് മരിച്ച തൊഴിലാളികള്‍. മൂവരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികൾ അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് പേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു.

Also Read:- വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസിന്‍റെ ടയര്‍ കയറിയിറങ്ങി, കാല്‍വിരലുകള്‍ അറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo