കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ ഇപ്പോൾ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നതെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്ററും കിറ്റക്സ് എം ഡിയുമായ സാബു എം ജേക്കബ്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ ഇപ്പോൾ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. 114 വർഷമായിട്ട് പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും. അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും. അതിന്യൂനപക്ഷത്തിന് പ്രാധാന്യം നൽകണം ഇല്ലെങ്കിൽ വംശനാശം സംരക്ഷിക്കുന്ന അവസ്ഥ വരും. വിവിധ സഭകൾ ഇക്കാര്യം സംസാരിച്ചിരുന്നു. അതിന് നിയമപരമായ പരിഹാരം കാണും എന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സാബു എം ജേക്കബ് പറഞ്ഞു. അതേസമയം ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റ് പോകും എന്നാണ് പറയുന്നതെങ്കിൽ, ഒറ്റയ്ക്ക് നിന്ന് 15 ശതമാനം വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാൽ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.