Asianet News MalayalamAsianet News Malayalam

Mullaperiyar Dam Issue| മുല്ലപ്പെരിയാർ സന്ദര്‍ശനം തടഞ്ഞ പൊലീസിനെതിരെ പരാതിയുമായി ഡീൻ കുര്യാക്കോസ്

ആർക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പണിയെടുക്കുന്നതെന്നും ഡീന്‍ ചോദിച്ചു.  ഇന്നലെയാണ് ഡീൻ കുര്യാക്കോസിനെ അണക്കെട്ടിന് സമീപത്ത് വെച്ച് പൊലീസ് തടഞ്ഞത്.

Dean Kuriakose mp against police for blocking mullaperiyar visit
Author
Idukki, First Published Oct 27, 2021, 10:53 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് (Mullaperiyar Dam) സന്ദര്‍ശനം തടഞ്ഞ പൊലീസിനെതിരെ പരാതിയുമായി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് (Dean Kuriakose). മുല്ലപ്പെരിയാറിലെ സ്ഥിതിഗതികള്‍ നേരിട്ടറിയുന്നതിനായി പോയ തന്നെ കേരളാ പൊലീസ് തടഞ്ഞ് തിരിച്ചയച്ച സംഭവത്തിൽ അവകാശ ലംഘനം ഉന്നയിച്ച് ലോക്സഭാ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർക്ക് വേണ്ടിയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പണിയെടുക്കുന്നതെന്നും ഡീൻ ചോദിച്ചു.  

ഇന്നലെയാണ് ഡീൻ കുര്യാക്കോസിനെ അണക്കെട്ടിന് സമീപത്ത് വെച്ച് കേരളാ പൊലീസ് തടഞ്ഞത്. സന്ദർശനത്തിന് അണക്കെട്ടിന്‍റെ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവിന്‍റെ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കളക്​ടർ അനുമതി നൽകാത്തതിനാൽ പൊലീസ് തടയുകയായിരുന്നു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സന്ദര്‍ശനത്തിനെത്തിയത്. 

Also Read: ജലനിരപ്പ് 137 അടിയില്‍ താഴെ മതി, നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

സർക്കാർ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. ഭരണപക്ഷ ജന പ്രതിനിധി അല്ലാത്തതിനാലാണ് തന്നെ തടഞ്ഞതെന്നും ഡീൻ പറഞ്ഞു. പ്രത്യേക സുരക്ഷ മേഖല ആയതിനാൽ കടത്തി വിടാൻ ആകില്ലെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios