Asianet News MalayalamAsianet News Malayalam

പട്ടിക തയ്യാറാക്കി കൊലപാതകം, പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി; രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൻ്റെ നാൾവഴി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ഇത് ആദ്യമാണ്.

Death penalty for the accused in Ranjith Sreenivasan murder case timeline of case nbu
Author
First Published Jan 30, 2024, 12:32 PM IST

ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂർവ വിധിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചത്. അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് രൺജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയപ്രതികൾ ദയ അർഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിൽ ഇത് ആദ്യമാണ്.

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൻ്റെ നാൾവഴി....

2021 ഡിസംബർ 19: രൺജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടു.

ഡിസംബർ 22: ആലപ്പുഴ ഡി വൈ എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2022 മാർച്ച് 18: 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു.

2022 ഏപ്രിൽ 23: അഡ്വ. പ്രതാപ് ‌ജി. പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

2022 ഏപ്രിൽ 26: കേസ് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

2022 ഒക്ടോബർ 10: പ്രതികളുടെ ആവശ്യത്തെ തുടർന്ന് വിചാരണ മാവേലിക്കര സെഷൻ കോടതിയിലേക്ക് മാറ്റി.

2022 ഡിസംബർ 16: കുറ്റപത്രം വായിച്ചു.

2023 ജനുവരി 16: കേസ് വിചാരണ തുടങ്ങി

2023 ഫെബ്രുവരി 16 : മുതൽ തുടങ്ങാൻ മാവേലിക്കര സെഷൻസ് ജഡ്ഡി വി.ജി.ശ്രീദേവി ഉത്തരവിട്ടു.

2023 ഫെബ്രുവരി 16: പ്രതികൾക്ക് അഭിഭാഷകരെ നിയോഗിക്കാൻ സമയം ആവശ്യപ്പെടുന്നു. സാക്ഷി വിസ്താരം മാർച്ച് ഒന്നിന് തുടങ്ങാൻ കോടതി തീരുമാനിച്ചു. എന്നാൽ പ്രതികൾ വിചാരണ സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിച്ചു.

2023 മാർച്ച് 1: വിചാരണ നടപടിക ൾ 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.

2023 ഏപ്രിൽ 17: ശക്തമായ പൊലീസ് സുരക്ഷയിൽ സാക്ഷി വിസ്താരം ആരംഭിച്ചു.

2023 മേയ് 5: ഹൈക്കോടതി വിചാരണ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

2023 ജൂൺ 24: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പി ച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലായ് 12 മുതൽ സാക്ഷി വിസ്താരം പുനരാരംഭിച്ചു.

2023 ഒക്ടോബർ 28: 49 ദിവസം നീണ്ട് നിന്ന 156 സാക്ഷികളുടെ വിസ്താരം പൂർത്തിയായി.

2023 ഒക്ടോബർ 13: പ്രതികളെ കോടതി ചോദ്യം ചെയ്തു. ആറായിരത്തോളം പേജുകളിലായി വിവരങ്ങൾ രേഖപ്പെടുത്തി.

2023 ഡിസംബർ 15: കേസിൽ അന്തിമ വാദം പൂർത്തിയായി.

2024 ജനുവരി 20 : 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

Latest Videos
Follow Us:
Download App:
  • android
  • ios