കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്‍റെ പിടിയിലായി
- Home
- News
- Kerala News
- എത്തിയത് ഭാര്യയെ കൊല്ലാൻ തന്നെ, ഒളിവിടം നൽകാൻ കൂട്ടുകാരും; ഭാര്യയേയും ബന്ധുക്കളെയും അക്രമിച്ച പ്രതി അറസ്റ്റിൽ
എത്തിയത് ഭാര്യയെ കൊല്ലാൻ തന്നെ, ഒളിവിടം നൽകാൻ കൂട്ടുകാരും; ഭാര്യയേയും ബന്ധുക്കളെയും അക്രമിച്ച പ്രതി അറസ്റ്റിൽ

ദില്ലി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ. ദില്ലിയിൽ ഇന്നലെ നടന്ന അതി നിർണായക ചർച്ചയിൽ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളിൽ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങൾ. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

Malayalam News Liveഎത്തിയത് ഭാര്യയെ കൊല്ലാൻ തന്നെ, ഒളിവിടം നൽകാൻ കൂട്ടുകാരും; ഭാര്യയേയും ബന്ധുക്കളെയും അക്രമിച്ച പ്രതി അറസ്റ്റിൽ
Malayalam News Liveഎല്ലാ സീമകളും കടന്ന് 'മുഖ്യമന്ത്രി' പ്രതിഷേധം, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ, 'കെസിയെ അനുകൂലിച്ചാൽ കേരളം മാപ്പ് തരില്ല, വയനാട് അമേഠിയാകും'
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, കെ.സി. വേണുഗോപാലിനെ പിന്തുണച്ചാൽ വയനാട് അടുത്ത അമേഠിയാകുമെന്ന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുന്നറിയിപ്പ് നൽകി വയനാട്ടിൽ പോസ്റ്ററുകൾ. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.