തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പില്‍ അന്തിമ തീരുമാനം നാളെ. മാറ്റിവെച്ച എസ്എസ്എൽസി പരീക്ഷ 26 ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. സ്‍കൂളുകള്‍ 31 വരെ അടച്ചിടണമെന്ന കേന്ദ്ര നിർദ്ദേശം വന്ന സാഹചര്യത്തിൽ 26ന് തുടങ്ങേണ്ട പരീക്ഷകൾ ഒരുപക്ഷെ മാറ്റിവെക്കാനിടയുണ്ട്. മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്.

അതേസമയം സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികളും പൂർത്തിയായ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയവും നാളെ തുടങ്ങും. കൊവിഡ് മൂലം രണ്ട് മാസത്തോളമായി അടച്ചിട്ട സ്കുളൂകളിലാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്.

സമ്പൂർണ്ണയുടെ പോർട്ടലിലൂ‍ടെ ഓൺലൈൻ വഴിയോ നേരിട്ടെത്തിയോ പ്രവേശനം നേടാം. പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണ്ണയവും വിവിധ കേന്ദ്രങ്ങളിൽ തുടങ്ങുകകയാണ്. 

Read More: ലോക്ക് ഡൗൺ 4.0 മാര്‍ഗരേഖ: അന്തർ ജില്ലാ യാത്രകൾക്ക് അനുമതി, ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കും