ഹർജി അനാവശ്യമാണെന്ന് വിലയിരുത്തിയ കോടതി പരാതിക്കാരനോട് പതിനായിരം രൂപ പിഴയൊടുക്കാനും നിർദ്ദേശിച്ചു.  

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരായ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി തള്ളി. എൻസിപി നേതാവ് പ്രദീപ് പാറപ്പുറം നൽകിയ ഹർജിയാണ് പിഴയടക്കം തള്ളിയത്. ഹർജി അനാവശ്യമാണെന്ന് വിലയിരുത്തിയ കോടതി പരാതിക്കാരനോട് പതിനായിരം രൂപ പിഴയൊടുക്കാനും നിർദ്ദേശിച്ചു.