പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്നു സുപ്രീംകോടതിയിൽ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. നേരത്തെ ഇവരുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. 

ദില്ലി: പ്ലസ് ടു സീറ്റ് നിഷേധിച്ച കേരള സർക്കാർ നടപടിക്കെതിരെ ഹർജിയുമായി മലപ്പുറം മുന്നിയൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്ലസ് ടു വിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ് തികയുന്നില്ലെന്നു സുപ്രീംകോടതിയിൽ നല്‍കിയ അപ്പീലില്‍ പറയുന്നു. മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ അപര്യാപ്തമെന്നും ഹർജിയിൽ ഉണ്ട്. നേരത്തെ ഇവരുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

സയൻസ് കൊമേഴ്സ്, ഹ്യൂമാനിറ്റ്സ് ബാച്ചുകളിലായി കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് മാനേജ്മെന്റിന്റെ ആവശ്യം സർക്കാർ തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുന്നിയൂർ എച്ച് എസ് എസ് അടക്കം നാല് സ്കൂളുകൾക്ക് മൂന്ന് ബാച്ചുകൾ അനുവദിക്കാൻ നിർദ്ദേശം നൽകി. എന്നാൽ നടപടി സാമ്പത്തികമായി സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് കാട്ടി സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെയാണ് സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ എത്തിയത്. മലപ്പുറത്ത് ഉപരിപഠനത്തിന് പത്താം ക്ലാസിൽ യോഗൃത നേടുന്നവർക്ക് പഠിക്കാൻ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. 

2000 കുട്ടികൾ എസ്‌ എസ്‌ എൽ സി കഴിഞ്ഞ് ഇറങ്ങുമ്പോഴും 200 പ്ലസ് ടു സീറ്റുകൾ മാത്രമാണ് നിലവിലുള്ളതെന്നു സ്കൂള്‍ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളിലും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് പുറത്ത് പോയി പഠിക്കാനും കഴിയുന്നില്ല. ഇക്കാര്യം മുഖവിലക്കെടുത്ത് കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതിനു ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

അധിക ബാച്ച് അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത കൂട്ടുമെന്ന് സർക്കാർ നിലപാടും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്താണ് ഉത്തരവ് റദ്ദാക്കിയത്., ഈ നടപടി ജില്ലാ പത്താം ക്ലാസ് പഠനം പൂർത്തിയാക്കുന്നവരുടെ ഉപരിപഠനത്തെ ബാധിക്കുന്നുവെന്നും പഠനം പൂർത്തിയാക്കിയ ഇറങ്ങുന്ന 75,000 പേരാണെന്നിരിക്കെ, ആകെ 65,035 പേർക്കുള്ള ഉപരിപഠനസാധ്യത മാത്രമാണ് ജില്ലിയിലുള്ളതെന്നും പതിനായിരത്തോളം കുട്ടികൾക്ക് ഉപരിപഠനസാധ്യത അടയുകയാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.സ്കൂള്‍ മാനേജ്മെന്റിനായി സുപ്രീം കോടതി അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പി എസ് ഹര്‍ജി ഫയൽ ചെയ്തതത്. അതെസമയം എയിഡഡ് മേഖലയിലെ സ്‌കൂളുകൾക്ക് അധിക ബാച്ച് അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. പകരം നിലവിലുഉള്ള ബാച്ചുകളില്‍ കൂടുതല്‍ സീറ്റുകൾ അനുവദിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. 

സ്വാശ്രയ കോളേജുകളിലെ ബിപിഎൽ വിദ്യാർത്ഥികളുടെ പഠനച്ചിലവുകൾ എങ്ങനെ? സർക്കാരിനോട് ഹൈക്കോടതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥികളുടെ പഠനച്ചിലവുകളിൽ ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സബ്സിഡി ലഭിച്ചിരുന്നാലും എങ്ങനെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വി​ദ്യാർത്ഥികൾ സ്വാശ്രയ കോളേജിലെ ഫീസ് അടയ്ക്കുക എന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുമ്പ് ലഭിച്ചിരുന്ന സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ഇത്തരം വിദ്യാർത്ഥികളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. (വിശദമായി വായിക്കാം..)

Read Also: സ്വപ്നം കാണാം, എല്‍ഡിഎഫിൽ നിന്ന് ആരെയും കിട്ടാൻ പോകുന്നില്ല; ചിന്തൻ ശിബിർ പ്രസ്താവനയ്ക്കെതിരെ എം വി ജയരാജന്‍