തൃത്താല എസ്.എച്ച്.ഒ. വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ

പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് ആക്ഷേപം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ നല്‍കിയത്. നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐ.ജിക്ക് എസ് പി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിൻ്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചുനൽകുകയോ ചെയ്തില്ല. വിഷയത്തിൽ പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

സിഎ അല്ലെങ്കിൽ എംകോം പഠിച്ചവരാണോ? കേരള പൊലീസ് വിളിക്കുന്നു, അക്കൗണ്ട്സ് ഓഫീസറാകാൻ! ഇങ്ങനെ അപേക്ഷിക്കാം!

സിഗ്‌നലില്‍ ഹോണ്‍ മുഴക്കി; കൊല്ലത്ത് നവദമ്പതികളുടെ കാര്‍ അടിച്ച് തകര്‍ത്ത് സിഐയുടെ മകന്‍, അറസ്റ്റ്