Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം വൈകിട്ട് ശ്രീലങ്ക തീരം തൊടും,കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

depression in bay of bengal likelt to reach sree lanka cost by evening, isolated rain likely in kerala
Author
First Published Feb 1, 2023, 3:19 PM IST

തിരുവനന്തപുരം: കേരളത്തില്‍  അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യുന മര്‍ദ്ദംസ്ഥിതി ചെയ്യുന്നു. പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യുന മര്‍ദ്ദം ഇന്ന് (ഫെബ്രുവരി 1)വൈകിട്ടോടെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യത ഇതിന്റെ ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്.കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി ഒന്ന് മുതല്‍ 04 വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി ഒന്നിന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഫെബ്രുവരി രണ്ടിന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

 'കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ മുന്‍കരുതല്‍ വേണം'; മഴ സാധ്യത, നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

കേരള
 

Follow Us:
Download App:
  • android
  • ios