യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് ആർ ശ്രീലേഖക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ആർ ശ്രീലേഖക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

