Asianet News MalayalamAsianet News Malayalam

ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗൺ: കർശന നിർദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി

പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ അനുമതിയുണ്ടാവും

Detail government order on sunday lock down released
Author
Thiruvananthapuram, First Published May 9, 2020, 9:34 PM IST


തിരുവനന്തപുരം: ലോക്ക് ഡൗൺ തീരും വരെ ഞായറാഴ്ച ദിവസങ്ങളിൽ നടപ്പാക്കുന്ന സമ്പൂ‍ർണ ലോക്ക് ഡൗണിൻ്റെ മാ‍ർ​ഗനി‍ർദേശങ്ങളുമായി സംസ്ഥാന സ‍ർക്കാരിൻ്റെ ഉത്തരവ് പുറത്തറങ്ങി. ഞായറാഴ്ച ദിവസങ്ങളിൽ ആരോ​ഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. 

പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതൽ രാത്രി 9 മണിവരെ ഹോട്ടലുകൾക്ക് പാ‍ർസൽ സർവീസ് നൽകാനായി തുറന്ന് പ്രവർത്തിക്കാനം. രാത്രി പത്ത് മണിവരെ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതൽ 10 മണി വരെ അടച്ചിടുമെന്നും ഉത്തരവിലുണ്ട്. ആളുകൾക്ക് നടക്കാനും സൈക്കിൾ ഉപയോ​ഗിക്കാനും അനുമതിയുണ്ടാവും എന്നാൽ വാഹനങ്ങൾ അനാവശ്യമായി ഉപയോ​ഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ചരക്കു വാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. മാലിന്യനിർമാർജനം, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ലോക്ക് ഡൗൺ ഇളവ് ബാധകമാണ്. 

Follow Us:
Download App:
  • android
  • ios