കൊല്ലം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടുന്ന കാര്യം സർക്കാർ ഉടന്‍ തീരുമാനിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ വാസു. തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു. അന്ന് മുതൽ ബുക്കിങ്ങ് തുടങ്ങും. നിലക്കലിൽ അത്യവശ്യം വിരിവക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമലയിൽ ഇതുവരെ 13529 പേര്‍ ദർശനം നടത്തി. നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് പോസിറ്റീവ് ആയി. സന്നിധാനത്ത് ദർശനം നടത്തി മടങ്ങിയ ഒരു ഭക്തനും കൊവിഡ് പോസിറ്റീവ് ആയതായി റിപ്പോർട്ട് ഇല്ലെന്നും കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്ന ദേവസ്വം ജീവക്കാർക്ക് എതിരെ കർശന നടപടി എടുക്കുമെന്നും എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു..