റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പാലങ്ങളും നിര്‍മ്മിക്കും.രണ്ടര വര്‍ഷത്തിനുള്ളില്‍ ദേശീയ പാതയുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
കൊച്ചി: എറണാകുളം ദേശീയപാത 66 ല്‍(national highay 66) വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.മൂത്തകുന്നം-ഇടപ്പള്ളി ആറുവരിപ്പാതയില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതും കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതുമാണ് ആദ്യം തുടങ്ങിയത്.ഏറ്റെടുത്ത ഭൂമിക്ക് പണം നല്‍കിയതിനു പിന്നാലെയാണ് ദേശീയപാത അതോറിട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്
എറണാകുളം ജില്ലയിൽ 1401 കോടി രൂപയാണ് ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. 2253 പേരില്‍ നിന്നാണ് ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുത്തത്.ഭൂമിയുടെ നഷ്ടപരിഹാരമായി 1140 കോടി രൂപയും നിർമ്മിതികളുടെ നഷ്ടപരിഹാരമായി 256 കോടി രൂപയും, മരങ്ങളുടെയും, കാർഷിക വിളകളുടെയും നഷ്ടപരിഹാരമായി രണ്ടു കോടി രൂപയും, പുനരധിവാസത്തിന് മൂന്നു കോടി രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കിയത്.
അവകാശ തർക്കങ്ങളിൽ ഉൾപ്പെട്ട ഭൂമിയുടേയും കെട്ടിടങ്ങളുടേയും നഷ്ടപരിഹാരം നല്‍കാൻ കഴിയാത്ത സാഹചര്യത്തില്‍ 132 കോടി രൂപ കോടതിയിൽ കെട്ടിവച്ചിരിക്കുകയാണ്.റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ പാലങ്ങളും നിര്‍മ്മിക്കും.രണ്ടര വര്‍ഷത്തിനുള്ളില്‍ ദേശീയ പാതയുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
ദേശീയ പാതാ വികസനത്തിന്‍റെ പേരിൽ അശാസ്ത്രീയമായി സര്‍വീസ് റോഡ് നിർമാണം,വഴി അടഞ്ഞ് നിരവധി കുടുംബങ്ങൾ
വടകരയില്‍ ദേശീയ പാതാ വികസനം മൂലം വഴി നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങള്‍. അശാസ്ത്രീയമായി സര്‍വീസ് റോഡുകള്‍ പണിയുന്നതിനാല്‍ വീട്ടില്‍നിന്നും പുറത്തേക്ക് കടക്കാനാവാത്ത അവസ്ഥയിലാണ് പാതയോരത്തെ താമസക്കാര്‍.
കൈനാട്ടി, മടപ്പള്ളി,ചോറോട് ഭാഗത്താണ് ദേശീയാ പാതാ വികസനം മൂലം ആളുകളുടെ വഴിയടഞ്ഞത്. വീടുകള്‍ക്ക് മുമ്പില്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തിലാണ് സര്‍വീസ് റോഡ് പണിയുന്നത്. റോഡ് പണിക്ക് വേണ്ടി കിടങ്ങ് കുഴിച്ചതോടെ പരിസരവാസികള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. ചിലയിടങ്ങളില്‍ സര്‍വീസ് റോഡും വീടും തമ്മില്‍ രണ്ടു മീറ്റര്‍ പോലും അകലമില്ലാത്തതും ജനങ്ങളെ ദുരിത്തിലാക്കി. പരാതികള്‍ ഉയര്‍ന്നതോടെ ദേശീയപാതാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
കെ ടി ബസാറില്‍ നേരത്തെ സമാന പരാതി ഉയര്‍ന്നിരുന്നു,അവിടെ ഉയരം കുറച്ച് സര്‍വീസ് റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് പരിഹാരമായത്. മൂരാട് ഭാഗത്ത് സര്‍വീസ് റോഡില്ലാത്തതും പ്രശ്നമാണ്.ദേശീയ പാത വികസന പ്രവൃത്തികള്‍ നിലവിലെ താമസക്കാരുടെ യാത്രാ സൗകര്യം പരിഗണിക്കാതെ നടപ്പാക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം
