Asianet News MalayalamAsianet News Malayalam

ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങി

ഭക്തർക്ക് പതിവ് പോലെ ഭക്ഷണവും കുടിവെള്ളവും നൽകാൻ വിവിധ സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പതിവ് പോലെ രംഗത്തുണ്ടായിരുന്നു

devotees celebrated attukal pongala festival
Author
Thiruvananthapuram, First Published Mar 9, 2020, 4:38 PM IST

തിരുവനന്തപുരം: ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിച്ച് ഭക്തർ മടങ്ങി. രാവിലെ 10.20ന് അടുപ്പുവെട്ടോടെയാണ് പ്രസിദ്ധമായ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ശ്രീകോവിലിൽ നിന്നും തന്ത്രി ആദ്യം മേൽശാന്തിക്ക് ദീപം പകർന്ന് നൽകി. ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ചശേഷം മേൽശാന്തി സഹശാന്തിക്ക് തീ കൈമാറി. പിന്നീട് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പടർന്നു. തുടർന്ന് കിലോ മീറ്ററോളും ദൂരെ വരെ നീണ്ട ഭക്തരുടെ അടുപ്പുകളിലും തീ പടർന്നു. ഉച്ചക്ക് 2.10 നായിരുന്നു പൊങ്കാല നിവേദ്യം.

ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവെച്ചു, ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ എത്തിക്കും

ഭക്തർക്ക് പതിവ് പോലെ ഭക്ഷണവും കുടിവെള്ളവും നൽകാൻ വിവിധ സർക്കാർ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പതിവ് പോലെ രംഗത്തുണ്ടായിരുന്നു. ഭക്തരുടെ സൗകര്യാർത്ഥം പ്രത്യേക തീവണ്ടികളും കൂടുതൽ കെഎസ്ആർടിസി ബസ്സുകളും ഏർപ്പെടുത്തിയിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലായിരുന്നു ഇത്തവണ പൊങ്കാല. സർക്കാർ നിർദേശം ലംഘിച്ചു വിദേശികൾ  പൊങ്കാലയ്ക്ക് എത്തിയ 6 പേരുടെ സംഘത്തെ തിരിച്ചയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios