Asianet News MalayalamAsianet News Malayalam

ഡ്രൈവിംഗിനിടെയുളള ബ്ലൂടൂത്ത് സംസാരം കുറ്റകരം, ഗാർഹിക പീഡന പരാതികളിൽ കർശന നടപടി: ഡിജിപി അനിൽകാന്ത്

സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക കൂടുതൽ പരിഗണന നൽകുമെന്നും ഗാർഹിക പീഡന പരാതികളിൽ നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

dgp anil kanth response on bluetooth headset use wile driving
Author
Thiruvananthapuram, First Published Jul 2, 2021, 2:07 PM IST

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാൻഡ് ഫ്രീ ഡിവൈസുകൾ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. വാർത്താ സമ്മേളനത്തിലാണ് ഡിജിപി ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക്  ട്രാഫിക്ക് പൊലീസ് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിലാണ് ഡിജിപി വ്യക്തത വരുത്തിയത്. സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്ക കൂടുതൽ പരിഗണന നൽകുമെന്നും ഗാർഹിക പീഡന പരാതികളിൽ നടപടി ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios