വാർദ്ധക്യം, രോഗം എന്നിവ പരിശോധിക്കണം. വിലങ്ങ് ധരിപ്പിക്കേണ്ടിവന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണം. ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി.

തിരുവനന്തപുരം: കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി ഡിജിപി. കൈവിലങ്ങ് അണിയിക്കുമ്പോൾ നിയമത്തെക്കാൾ വിവേചനാധികാരം ഉദ്യോഗസ്ഥൻ പാലിക്കണമെന്നും ‍‍ഡിജിപിയുടെ നിർദേശത്തിലുണ്ട്. ഒരാളുടെ അന്തസ് കെടുത്താൻ ബോധപൂർവ്വം വിലങ്ങ് ധരിപ്പിക്കരുത്. വാർദ്ധക്യം, രോഗം എന്നിവ പരിശോധിക്കണം. വിലങ്ങ് ധരിപ്പിക്കേണ്ടിവന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണം. ഇത് സംബന്ധിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കി.

പതിവ് കുറ്റവാളി (Habitual Offender) അല്ലെങ്കിൽ ആവർത്തിച്ച് കുറ്റം ചെയ്യുന്ന വ്യക്തി (Repeat Offender), കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വ്യക്തി, സംഘടിത കുറ്റകൃത്യത്തിൽ (Organised Crime) പ്രതിയായ വ്യക്തി, തീവ്രവാദ പ്രവർത്തനത്തിൽ പ്രതിയായ വ്യക്തി, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യത്തിൽ പ്രതിയായ വ്യക്തി, അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച കേസിലെ പ്രതി, കൊലപാതകക്കേസിലെ പ്രതി, ബലാത്സംഗക്കേസിലെ പ്രതി, ആസിഡ് ആക്രമണക്കേസിലെ പ്രതി, നാണയമോ കറൻസി നോട്ടുകളോ കള്ളനോട്ടായി നിർമ്മിച്ച കേസിലെ പ്രതി, മനുഷ്യക്കടത്ത് കേസിലെ പ്രതി, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിലെ പ്രതി, രാഷ്ട്രത്തിനെതിരായ കുറ്റകൃത്യത്തിലെ പ്രതി എന്നിവർക്ക് കൈവിലങ്ങ് ഉപയോ​ഗിക്കാം.