Asianet News MalayalamAsianet News Malayalam

അവസാന സർവീസ് ദിവസം ഓഫീസിൽ കിടന്നുറങ്ങി; മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഇന്ന് വിരമിക്കും

വിജിലന്‍സ് വിവിധ മേഖലയിൽ പിടിമുറുക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിന് നേരെ തിരിഞ്ഞു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥൻ വിമരിക്കുന്നത് രണ്ട് അഴിമതിക്കേസിൽ പ്രതിയായാണ്. 

dgp jacob thomas retirement
Author
Palakkad, First Published May 31, 2020, 7:14 AM IST

പാലക്കാട്: എന്നും വിവാദങ്ങള്‍ക്കൊപ്പം യാത്ര ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ, മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് 35 വർ‍ഷത്തെ സർവ്വീസിന് ശേഷം ഇന്ന് വിരമിക്കും. സർക്കാരുമായി ഇടഞ്ഞ ഡിജിപി ജേക്കബ് തോമസ് സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് ചടങ്ങിൽ പോലും പങ്കെടുക്കാതെയാണ് വിരമിക്കുന്നത്. അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫീസിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം  ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സിവിൽ സർവീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ എന്നാണ് ജേക്കബ് തോമസ് പോസ്റ്റിൽ കുറിച്ചത്.
 
പിണറായി സർക്കാർ‍ അധികാരത്തിൽ വന്നപ്പോഴുള്ള പൊലീസ് അഴിച്ചുപ്പണിയിൽ വിജിലൻസ് ഡയറക്ടറുടെ സുപ്രധാന തസ്തിയിലേക്ക് കൊണ്ടുവന്നത് ജേക്കബ് തോമസിനെയായിരുന്നു. ഈ സർക്കാരിൻറെ തുടക്കകാലത്ത് ഏറ്റവും ശക്തനായ ഉദ്യോഗസ്ഥൻ വിവിധ മേഖലയിൽ വിജിലൻസ് പിടിമുറുക്കിയതോടെ ഐഎഎസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ജേക്കബ് തോമസിനു നേരെ തിരിഞ്ഞു. ഒന്നിനുപുറകേ ഒന്നായി ജേക്കബ് തോമസിനെതിരെ ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവന്നു. 

പക്ഷെ സഭക്കകത്തും പുറത്തും മുഖ്യമന്ത്രി ജേക്കബ് തോമസിനെ അനുകൂലിച്ചു. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലൻസിൽ അടിമുടി പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു. ജനകീയ പങ്കാളിത്വത്തോടെ വിജിൽ കേരള പദ്ധതി കൊണ്ടുവന്നു. ജേക്കബ് തോമസെന്ന ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റി എന്നും വാർത്തകളും വിവാദങ്ങളും നിറഞ്ഞു. ഇ.പി.ജയരാജനെതിരെ ബന്ധുനിയമന പരാതിയിൽ കേസെടുത്തതോടെ സർക്കാരുമായും ഇടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ഇടഞ്ഞതോടെ മുഖ്യമന്ത്രിയും ജേക്കബ് തോമസിനെ കൈവിട്ടു. ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെല്ലാം സർക്കാർ തിരുത്തി. 

പിന്നാലെ ജേക്കബ് തോമസിനോട് നിർബന്ധ അവധിയിൽ പോകാൻ നിർദ്ദേശിച്ചു. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റക്കു തന്നെ വിജിലൻസ് ഡയറക്ടറുടെ ചുമതലയും നൽകി. അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ഐഎംജി ഡയറക്ടറുടെ പദവിയാണ് നൽകിയത്. പിന്നീട് സർക്കാരിൻറെ കടുത്ത വിമർശകനായി ജേക്കബ് തോമസ് മാറി. ഓഖിയിൽ സർക്കാരിനെ വിമർശിച്ച് സസ്പെൻറ് ചെയ്യപ്പെട്ട ജേക്കബ് തോമസ് പിന്നീട് അനുമതിയില്ലാതെ പുസ്കങ്ങള്‍ എഴുതിയതിന് വീണ്ടും അച്ചടക്ക നടപടിക്ക് വിധേയനായി. രണ്ടു വർഷം അച്ചക്കടനടപടിയിൽ പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സർവ്വീസിൽ തിരികെയെത്തിയത്. നഷ്ടത്തിലോടുന്ന ഷൊർണൂർ മെറ്റൽ ഇൻസ്ട്രീലാണ് സംസ്ഥാനത്തെ ഏറ്റവും മുതിന്ന ഐപിഎസ് ഉദ്യോഗസ്ഥന് തിരികെ എത്തിയപ്പോള്‍ സർക്കാർ‍ കേസര നൽകിയത്.

വിമരിക്കാൻ ദിവസങ്ങള്‍ ബാക്കി നിൽക്കേയാണ് അനുമതിയില്ലാത പുസ്കമെഴുതിയ കേസിൽ ജേക്കബ് തോമസിനെതിരെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഉദ്യോഗസ്ഥൻ വിമരിക്കുന്നത് രണ്ട് അഴിമതിക്കേസിൽ പ്രതിയായാണ്. പൊലീസ് ആസ്ഥാനത്തും ഐപിഎസ് അസോസിയേനും സംഘടിപ്പിച്ച യാത്ര അയപ്പ് ചടങ്ങുകളിൽ നിന്നും ജേക്കബ് തോമസ് വിട്ടുനിന്നു. 

Follow Us:
Download App:
  • android
  • ios