Asianet News MalayalamAsianet News Malayalam

വെടിയുണ്ട, സിംസ് വിവാദങ്ങള്‍ കത്തുമ്പോള്‍ ഡിജിപി ലോക്നാഥ് ബെഹ്‍റ ബ്രിട്ടനിലേക്ക്; സര്‍ക്കാര്‍ അനുമതി നല്‍കി

അടുത്ത മാസം 3 മുതല്‍ 5 വരെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് ‍ ഡിജിപി അനുമതി നല്‍കിയത്. ഖജനാവിൽ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രയ്ക്കുള്ള ചിലവ്. യുകെയിൽ നടക്കുന്ന  യാത്ര സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനാണ് ഡിജിപി പോകുന്നത്. 
 

DGP Loknath Behra got permission to travel abroad
Author
Thiruvananthapuram, First Published Feb 13, 2020, 11:29 AM IST

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ഡിജിപി ലോക്നാഥ് ബെഹ്റക്ക് വിദേശയാത്രക്ക് അനുമതി. അടുത്ത മാസം 3 മുതല്‍ 5 വരെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് ‍ ഡിജിപി അനുമതി നല്‍കിയത്. ഖജനാവിൽ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രയ്ക്കുള്ള ചിലവ്. യുകെയിൽ നടക്കുന്ന  യാത്ര സുരക്ഷാ സെമിനാറിൽ പങ്കെടുക്കാനാണ് ഡിജിപി പോകുന്നതെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ സംബന്ധിച്ച അതീവ വീഴ്ചയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഒരു സുരക്ഷ സെമിനാറില്‍ പങ്കെടുക്കാന്‍ സംസ്ഥാന ഡിജിപിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഡിജിപി പ്രതിരോധത്തിലായത്.ഇതിന് പിന്നാലെ സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തി. ഡിജിപിയുടെ തന്നെ പേരെടുത്ത് പറഞ്ഞ് ആദ്യമായാണ് സിഎജി വാര്‍ത്താസമ്മേളനമടക്കം നടത്തുന്നത്. ഗുരുതരമായ വീഴ്ചയാണ് ഡിജിപിക്കെതിരെ ആരോപിക്കുന്നത്.

'ഉണ്ടകൾ എവിടെ? ഉത്തരമില്ല, കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്': എണ്ണിപ്പറഞ്ഞ് സിഎജി

ഇതിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം വഴി സ്ഥാപനങ്ങൾക്ക് മേൽ മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതിയിലെ ചട്ടലംഘനങ്ങളും പുറത്തുവന്നു. 

കൂടുതല്‍ വായിക്കാംസിംസ് പദ്ധതി; സര്‍ക്കാര്‍ വാദം പൊളിയുന്നു; സാങ്കേതിക പങ്കാളിത്തം തങ്ങള്‍ക്കെന്ന് ഗാലക്സണ്‍

സിംസ്: സ്വകാര്യ കൺട്രോൾ റൂം നടത്തിപ്പ് സംശയത്തിന്റെ നിഴലിൽ, മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു.

എന്നാല്‍ വിവാദങ്ങളോട് ഇതുവരേയും ഡിജിപി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായി പ്രതികരിക്കാൻ ഇല്ലെന്നാണ്  ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞത്. ഔദ്യോഗികമായി വിവരങ്ങൾ പത്രകുറിപ്പിലൂടെ അറിയിക്കും. വ്യക്തിപരമായി പ്രതികരിക്കുന്നത് ചട്ടലംഘനമാവുമെന്നും ബെഹ്റ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡിജിപി കൂടിക്കാഴ്ച നടത്തി. എഡിജിപി മനോജ് എബ്രഹാമുമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. 

 

Follow Us:
Download App:
  • android
  • ios