Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് ഡിജിപി

"രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട  എല്ലാ പരാതികളും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂലൈ 10നകം അന്വേഷണ റിപ്പോർട്ട്‌ നല്‍കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്." 

dgp said that police will investigate the role of top officials in nedumkandam custody death
Author
Kochi, First Published Jun 29, 2019, 2:33 PM IST

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.  അടുത്ത മാസം 10നകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട  എല്ലാ പരാതികളും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂലൈ 10നകം അന്വേഷണ റിപ്പോർട്ട്‌ നല്‍കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. 

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇടുക്കി എസ്.പിക്കെതിരെ ഡീന്‍ കുര്യാക്കോസ് എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തത്തിയിരുന്നു. കേസ് അന്വേഷണത്തില്‍ നിന്ന് എസ്.പിയെ മാറ്റിനിര്‍ത്തണമെന്ന് സിപിഐ ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios