2016 ജൂലൈ 14ന് വൈകീട്ട് 7ന് മുല്ലശ്ശേരിക്കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്.

കൊച്ചി: യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ ഗവൺമെൻറ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാനെ ഒരു വർഷം തടവിനും 10,000 രൂപ പിഴയ്ക്കും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. പിഴ തുകയുടെ പകുതി പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിച്ചു. 2016 ജൂലൈ 14ന് വൈകീട്ട് 7ന് മുല്ലശ്ശേരിക്കനാൽ റോഡിൽ യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. കുറ്റകൃത്യം ഗൗരവമുള്ളതാണെന്നും പൊതുവഴിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പരാതിക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസിനാസ്പദമായ ഈ സംഭവം റിപ്പോർട്ട് ചെയ്തതിനെ ചൊല്ലിയാണ് മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി 2016ൽ ഹൈക്കോടതിക്ക് മുന്നിൽ സംഘർഷം ഉണ്ടായത്. ഇതിന് തുടർച്ചയായി തിരുവനന്തപുരത്ത് അടക്കം കോടതികളിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരുമായി വാക്കേറ്റവും സംഘർഷവും ഏറെക്കാലം നിലനിന്നിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming