വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ്. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിയിൽ നിന്നും വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തിക രംഗം, വ്യാപാരങ്ങൾ തുടങ്ങി വിവിധ മേഖലകൾക്ക് ഇത് കരുത്ത് പകരും.
വിവിധ മേഖലകളിൽ വിയറ്റ്നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താൽപര്യമുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നടത്തിയ യുഎസ്, ക്യൂബ സന്ദര്‍ശനങ്ങളില്‍ സുപ്രധാനമായ പല കൂടികാഴ്ചകളും നടന്നിരുന്നു. ക്യൂബൻ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസുമായി കേരളത്തിന്റെ ആരോഗ്യമേഖലയിൽ സഹകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച ഇതില്‍ വളരെ പ്രധാനമായിരുന്നു.
ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കുമെന്നാണ് തീരുമാനമായത്. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും.
ഉഷ്ണമേഖലാ രോഗങ്ങൾ ഉൾപ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിർണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കുവെക്കും. ക്യൂബയിൽ ആയുർവേദം വികസിപ്പിക്കാൻ കേരളം സഹായിക്കും. ക്യൂബക്കാർക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നൽകും. ആരോഗ്യമേഖലയിൽ ക്യൂബ കൈവരിച്ച നേട്ടങ്ങൾ ലോകം അത്ഭുതാദരവോടെയാണ് കാണുന്നതെന്നും ആരോഗ്യമേഖലയിൽ ക്യൂബയുമായുള്ള സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആടിനെ ബലിയർപ്പിച്ചു, 50കാരന്‍റെ ജീവൻ എടുത്തത് അതേ ആടിന്‍റെ കണ്ണ്!
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

