Asianet News MalayalamAsianet News Malayalam

ഗുരുതര വീഴ്ച്ച, പട്ടാമ്പിയിൽ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച എഎസ്ഐയെ സ്ഥലംമാറ്റി  

അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. 

disciplinary action against police on pattambi student assaulted case
Author
First Published Aug 23, 2024, 8:30 PM IST | Last Updated Aug 23, 2024, 8:30 PM IST

പാലക്കാട് : പട്ടാമ്പിയിൽ വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച എഎസ്ഐ ജോയ് തോമസിന് സ്ഥലംമാറ്റം. പറമ്പിക്കുളത്തേക്കാണ് സ്ഥലം മാറ്റിയത്.  ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോ‍ർട്ടിലുളളത്. അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും സംസാരിച്ചു. പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐയിൽ നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയായിരുന്നു എഎസ്ഐ ജോയ് തോമസിനുണ്ടായിരുന്നത്.  

നടിയുടെ ആരോപണത്തിൽ രഞ്ജിത്തിനെതിരെ അന്വേഷണം വേണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണം: സുധാകരൻ

 

 

 

 
 

Latest Videos
Follow Us:
Download App:
  • android
  • ios