തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശവുമായി സര്‍ക്കാര്‍. മുന്‍ഗണനാ ക്രമം അനുസരിച്ചാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. അതിനിടെ വിദേശത്ത് വീടും സ്ഥിര താമസവുമാക്കിയവര്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടിലെ ബന്ധുക്കളെ സന്ദര്‍ശിക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരക്കാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇങ്ങോട്ട് വരണമെന്ന് പറയുന്നത്. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാവും നല്ലത്. ബന്ധുക്കളെ സന്ദര്‍ശിക്കല്‍ പിന്നൊരിക്കലാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏകദേശം മൂന്നര ലക്ഷം പ്രവാസികളാണ് കേരളത്തിലെക്ക് തിരിച്ചെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ പേര്‍ ഗള്‍ഫില്‍ നിന്നാണ് രജിസ്റ്റര്‍ ചെയ്തത്.