Asianet News MalayalamAsianet News Malayalam

രാജ്യത്തെ അരശതമാനം വോട്ടുറപ്പിക്കാൻ ഐഡിയയുണ്ടോ ? ബദലെല്ലാം പിന്നീട് ; തുറന്നടിച്ച്  മലപ്പുറത്തെ പ്രതിനിധികൾ 

സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെയും നേതാക്കൾ ശരിവച്ചു. സര്‍ക്കാരിനെ വിലയിരുത്താൻ സമയമായില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ എന്ന് നാളെ അറിയാം. 

Do you have an idea to get half a percent of the countries votes? Representatives from Malappuram criticised in CPI Conference
Author
First Published Oct 2, 2022, 7:54 PM IST

തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ നേതൃത്വത്തിന് രൂക്ഷവിമർശനം. രാജ്യത്ത് അരശതമാനമെങ്കിലും വോട്ടുറപ്പിക്കാൻ വഴി കണ്ടിട്ട് വേണം ബദലിന് വേണ്ടി വാദിക്കാനെന്നായിരുന്നു കുറ്റപ്പെടുത്തൽ. സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളെയും നേതാക്കൾ ശരിവച്ചു. സര്‍ക്കാരിനെ വിലയിരുത്താൻ സമയമായില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ എന്ന് നാളെ അറിയാം. 

രാജ്യത്ത് അരശതമാനം വോട്ടുറപ്പിക്കാനുള്ള ഐഡിയ ആദ്യം പറയണം. ബദൽ ആശയമൊക്കെ പിന്നീടാകും. അതിന് വോട്ടറെ ആകർഷിക്കാൻ കഴിയുന്ന കേന്ദ്ര നേതൃത്വം വേണമെന്നായിരുന്നു മലപ്പുറത്തുനിന്നുള്ള പ്രതിനിധികൾ  തുറന്നടിച്ചത്. 

സത്യത്തിൽ എം ശിവശങ്കർ ആരാണ് ഞങ്ങൾക്കും അറിയാൻ താൽപര്യം ഉണ്ടായിരുന്നു മലപ്പുറത്തുനിന്നുള്ള പ്രതിനിധികളുടെ മറ്റൊരാവശ്യം. കാണിക്കാൻ നല്ല ബിംബം ഭരണത്തിൽ പരാജയമെന്ന് പി പ്രസാദിനെ വിമർശിച്ച തിരുവനന്തപുരം ജില്ലാ പ്രതിനിധികൾ ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിൽ മന്ത്രി ജിആർ അനിലിനെ അഭിനന്ദിച്ചു. വകുപ്പുകൾ പിടിച്ച് വാങ്ങും പോലെ സിപിഎം  പ്രവർത്തിക്കുകയാണെന്നായിരുന്നു മറ്റൊരു വിമർശനം. ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 

ചുവന്ന മണ്ണ്, കറുത്ത കൊടി, നിറഞ്ഞ കണ്ണുകൾ, ഹൃദയവേദനയിലും ചങ്ക് പിളർക്കെ വിളിച്ചു, ഇല്ല...ഇല്ല...മരിക്കുന്നില്ല

സിപിഎമ്മിന് മുന്നിൽ സിപിഐയെ കാനം അടിയറവച്ചു. കാനം രാജേന്ദ്രന്റെ അപ്രമാദിത്തമാണ് പാര്‍ട്ടിയിലുള്ളത്. കാനത്തെ വിമര്‍ശിച്ചാൽ അതിനെ പാര്‍ട്ടി വിമര്‍ശനമായി കാണുന്നത് അൽപ്പത്തരമാണെന്നും ചര്‍ച്ചകളുയർന്ന് വന്നു. സര്‍ക്കാരിനെ വിലയിരുത്താൽ അഞ്ച് വര്‍ഷം കാത്തിരിക്കണമെന്ന് മറുപടി പ്രസംഗത്തിൽ പറഞ്ഞ കാനം കൃഷി വകുപ്പിനെതിരായി ഉയര്‍ന്ന കടുത്ത വിമര്‍ശത്തെയും തള്ളി. 

'ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം 'നിലപാടിലുറച്ച് സിപിഐ ,സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം പാസാക്കി

സിൽവര്‍ ലൈൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ അഞ്ച് ജില്ലാകമ്മിറ്റികൾ നിലപാടെടുത്തപ്പോൾ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കാനത്തിന്റെ തിരുത്ത്. സംഘടനാ റിപ്പോര്‍ട്ടിൻമേലുള്ള ചര്‍ച്ച നാളെ രാവിലേയും തുടരും. മൂന്നാം ടേമിൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നതിനെതിരെ അഭിപ്രായ വ്യത്യാസമുള്ളവര്‍ സംഘടിക്കുന്നുണ്ടെങ്കിലും മത്സരത്തിനുള്ള സാധ്യതയും സമവായവും രൂപപ്പെട്ടുവരുന്നതേ ഉള്ളു. 

Follow Us:
Download App:
  • android
  • ios