ട്രോളി കൊണ്ട് പോയപ്പോൾ ഡോക്ടറുടെ സർജിക്കൽ ടേബിളിൽ തട്ടി എന്ന് കാട്ടിയായിരുന്നു വനിതാ നഴ്സിനെ ചവിട്ടിയത്.
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി. ഓർത്തോ ഡോക്ടർ ഡോ. പ്രമോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഓപ്പറേഷൻ തിയറ്ററിൽ വച്ച് ചവിട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. വനിത ജീവനക്കാരിയെയാണ് ഓർത്തോ ഡോക്ടർ ചവിട്ടിയത്. ട്രോളി കൊണ്ട് പോയപ്പോൾ ഡോക്ടറുടെ സർജിക്കൽ ടേബിളിൽ തട്ടി എന്ന് കാട്ടിയായിരുന്നു ചവിട്ടിയത്. എന്നാൽ ഒത്തുതീർപ്പ് ചർച്ചകൾ്കകൊടുവിൽ പരാതി പിൻവലിച്ചു.
Read More : 'എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും'; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത
